|    Nov 19 Sun, 2017 12:51 am
FLASH NEWS
Home   >  News now   >  

നോക്‌സ്‌വില്ലി ചലഞ്ചര്‍ കിരീടം പേസ് സഖ്യത്തിന്

Published : 13th November 2017 | Posted By: ev sports

ടെന്നിസീ: നോക്‌സ് വില്ലി ചലഞ്ചര്‍ ടെന്നിസ് കിരീടം ഇന്ത്യന്‍ താര ജോടികളായ ലിയാണ്ടര്‍ പേസ്- പുരവ് രാജ സഖ്യത്തിന്. ടോപ് സീഡായ ഇന്ത്യന്‍ ജോടി അമേരിക്കന്‍ ആസ്‌ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനി-ജോണ്‍ പാറ്റ്‌റിക് സ്മിത്ത് സഖ്യത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 7-6,  7-6.  ഗുഡ് ഫ്രണ്ട് ടെന്നിസ് സെന്റര്‍ ഇന്‍ഡോറില്‍ അമേരിക്കന്‍ ആസ്‌ത്രേലിയന്‍ സഖ്യം  തുടര്‍ച്ചയായ ബ്രേക്ക് പോയിന്റുകള്‍ കൊണ്ട്് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും  അതിനെയും മറി കടന്നാണ് പേസ് സഖ്യം ഫൈനലില്‍ വിജയിച്ചത്. ഈ വര്‍ഷം ആഗസ്തില്‍ ഒത്തുചേര്‍ന്ന പേസ് രാജ സഖ്യത്തിന്റെ ആദ്യ കിരീടമാണിത്. നേരത്തെ കനേഡിയന്‍ താരമായ ആദില്‍ ഷമാസ്ദീനും അമേരിക്കന്‍ താരമായ സ്‌കോട്ട് ലിപ്‌സ്‌കിയോടുമൊപ്പം റാക്കറ്റേന്തിയ പേസ്  ഈ സീസണില്‍ മൂന്ന് ചലഞ്ചര്‍ കിരീടം നേടിയിരുന്നു. അതോടൊപ്പം രാജ – ദിവിജ് ശരണ്‍ സഖ്യം ബോര്‍ഡോക്‌സ് ചലഞ്ചര്‍ കിരീടവും  സ്വന്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക