|    Jun 29 Thu, 2017 2:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നോക്കുകൂലി : നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍

Published : 24th November 2016 | Posted By: SMR

കൊച്ചി: നോക്കുകൂലി സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ബോധിപ്പിച്ചു ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വ്യക്തമായ അന്വേഷണം നടത്തി ഒരാഴ്ചയ്കകം കുറ്റപത്രം നല്‍കാറുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. 2012 മാര്‍ച്ച് 26ലെ ഡിജിപിയുടെ സര്‍ക്കുലറിലെ ഉള്ളടക്കം ഉള്‍ക്കൊണ്ടുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്.
പരാതികള്‍  സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലെത്തത്തി സ്ഥാപനത്തിനും മേധാവിക്കും ബന്ധപ്പെട്ടവര്‍ക്കും സംരക്ഷണം ഉറപ്പാക്കാറുണ്ട്.  കേസി്‌ന്റെ  പുരോഗതി മാസംതോറും സ്റ്റേഷന്‍ ഓഫിസര്‍മാര്‍ സബ്ഡിവിഷനല്‍ ഓഫിസുകള്‍ക്കും  ജില്ലാ പോലിസ് മേധാവികള്‍ക്കും റിപോര്‍ട്ട് കൈമാറുന്നുണ്ട്. മാസംതോറും നടക്കുന്ന ജില്ലാ പോലിസ് യോഗത്തില്‍  അന്വേഷണ പുരോഗതി അവലോകനം നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക