|    Dec 9 Sun, 2018 11:36 pm
FLASH NEWS
Home   >  Editpage  >  Second edit  >  

നോകിയയുടെ പതനം

Published : 3rd December 2018 | Posted By: kasim kzm

പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മിക്കവരുടെയും കൈയില്‍ കാണുന്ന മൊബൈല്‍ ഫോണ്‍ ഫിന്‍ലന്‍ഡിലെ നോകിയ നിര്‍മിച്ചതായിരുന്നു. ഒരു പുഴയുടെ പേരാണ് നോകിയ. പിന്നെ നോകിയയെ കാണാതായി. മിക്കവാറും എല്ലാ സൗകര്യങ്ങളുമുള്ള നോകിയ ഫോണ്‍ കമ്പോളത്തില്‍ നിന്നു പുറത്താകാനുള്ള കാരണങ്ങള്‍ മാനേജ്‌മെന്റ് വിദഗ്ധന്മാര്‍ അപഗ്രഥനം ചെയ്തിട്ടുണ്ട്.
2007ല്‍ ഒരു പഴയ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ വില കൂടിയതു കാരണം അത് തങ്ങള്‍ക്ക് ഭീഷണിയാവില്ല എന്നാണ് നോകിയ മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ടച്ച് ഫോണിന്റെ സൗകര്യങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. നോകിയയുടെ സങ്കീര്‍ണമായ ഓപറേറ്റിങ് സിസ്റ്റം ആപ്പുകള്‍ വികസിപ്പിക്കുന്നതിനു തടസ്സം നിന്നു. പുതുതായി വികസിപ്പിച്ച ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ എളുപ്പമായിരുന്നു.
ഇക്കാര്യം മനസ്സിലാക്കി നോകിയയുടെ ബോര്‍ഡ് മെംബര്‍മാരിലൊരാള്‍ ആന്‍ഡ്രോയ്ഡിലേക്ക് മാറാനുള്ള നിര്‍ദേശം വച്ചപ്പോള്‍ കമ്പനി ചെയര്‍മാന്‍ അത് തിരസ്‌കരിച്ചതിന്റെ പ്രധാന കാരണം അഹന്തയായിരുന്നുവത്രേ! 2012ല്‍ അയാള്‍ ചെയര്‍മാന്‍ സ്ഥാനമൊഴിയുമ്പോള്‍ നോകിയയുടെ കമ്പോളമൂല്യം 90 ശതമാനമാണ് താഴോട്ടു പോന്നത്. പിന്നെ നോകിയ തിരിച്ചുവന്നില്ല. കമ്പനി ഉണ്ടാക്കിയ ലൂമിയ ഫോണ്‍ കമ്പോളത്തില്‍ എത്തിയപ്പോള്‍ ആപ്പിളും സാംസങും വാതിലില്‍ തന്നെ നില്‍പുണ്ടായിരുന്നു. 2013ല്‍ നോകിയ മൊബൈല്‍ ഫോണ്‍ രംഗത്തുനിന്നുതന്നെ പിന്‍വാങ്ങുകയും ചെയ്തു. കമ്പോളത്തിന്റെ ശക്തിയാണത് കാണിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss