|    Jul 24 Mon, 2017 10:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നൊേബല്‍ ജേതാവ് അഹ്മദ് സെവെയ്ല്‍ അന്തരിച്ചു

Published : 4th August 2016 | Posted By: SMR

കെയ്‌റോ: രസതന്ത്ര നൊബേല്‍ ജേതാവായ അഹ്മദ് സെവെയ്ല്‍ അന്തരിച്ചു. ശാസ്ത്ര വിഭാഗത്തില്‍ നൊേബല്‍ പുരസ്‌കാരം ലഭിച്ച ആദ്യ അറബ് വംശജനാണ് സെവെയ്ല്‍. ഫെംറ്റോകെമിസ്ട്രിയിലുള്ള (വളരെ കുറഞ്ഞ സമയപരിധിയിലുള്ള രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രസതന്ത്ര ശാഖ) ഗവേഷണങ്ങള്‍ക്കാണ്1999 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. 1946 ഫെബ്രുവരി 26ന് ഈജിപ്തിലെ ദമാന്‍ഹരില്‍ ജനിച്ചു. കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രഫസറായ സെവെയ്ല്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ശാസ്ത്ര ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക