|    Jul 18 Wed, 2018 10:13 pm
FLASH NEWS
Home   >  Editpage  >  Second edit  >  

നൊബേല്‍ സമ്മാനങ്ങള്‍

Published : 24th October 2016 | Posted By: SMR

ആല്‍ഫ്രഡ് നൊബേല്‍ ഡൈനമിറ്റ് കണ്ടുപിടിച്ചതില്‍നിന്ന് ഉണ്ടാക്കിയ വലിയ സമ്പാദ്യം ‘കഴിഞ്ഞ വര്‍ഷം’ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഗുണം ചെയ്ത കണ്ടുപിടിത്തം നടത്തിയവര്‍ക്ക് സമ്മാനം നല്‍കാനായിരുന്നു നീക്കിവച്ചത്. എന്നാല്‍, സമ്മാനം നല്‍കുന്ന സമിതികള്‍ കഴിഞ്ഞവര്‍ഷം എന്ന നിബന്ധന അങ്ങനെ പാലിച്ചതായി കാണുന്നില്ല.
മനുഷ്യരാശിക്ക് പെട്ടെന്നു ഗുണംചെയ്യുമെന്ന് ഉറപ്പില്ലാത്ത മേഖലകളില്‍ പലപ്പോഴും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഗവേഷണത്തിനാവും സമ്മാനം നല്‍കുക. സാഹിത്യ സമ്മാനം മുമ്പെങ്ങോ എഴുതിയ പുസ്തകങ്ങള്‍ക്കായിരിക്കും ലഭിക്കുക. വെറും രാഷ്ട്രീയമായ കാരണങ്ങളാലും സമ്മാനം നല്‍കാറുണ്ട്. 1948നു മുമ്പ് ഫലസ്തീനില്‍ യഹൂദ കൊലയാളിസംഘങ്ങളെ നയിച്ച ഇസ്രായേലി പ്രധാനമന്ത്രി മെനാഖം ബെഗിനു സമാധാന സമ്മാനം നല്‍കിയത് ഒരു ഉദാഹരണമാണ്. പാക് പെണ്‍കുട്ടി മലാല യൂസുഫ് സായിക്ക് 2014ല്‍ സമാധാന സമ്മാനം കൊടുത്തതിനു പിന്നിലും കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. സമാധാന സമ്മാനം നല്‍കുന്ന നോര്‍വേയിലെ സമിതി അമേരിക്കന്‍-യൂറോപ്യന്‍ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കാറ്.
നൊബേല്‍ സമ്മാനം നേടുന്നവരുടെ ശരാശരി വയസ്സ് കൂടിവരുന്നതിന് കഴിഞ്ഞവര്‍ഷം എന്ന നിബന്ധന ലംഘിക്കുന്നത് കാരണമാവുന്നുവെന്നും പറയാം. 2000ത്തിനുശേഷം കെമിസ്ട്രി, ഫിസിക്‌സ്, വൈദ്യശാസ്ത്രം എന്നിവയില്‍ നൊബേല്‍ നേടുന്നവരില്‍ എട്ടുശതമാനം മാത്രമാണ് 50 വയസ്സില്‍ താഴെയുള്ളവര്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ 36 ശതമാനമായിരുന്നു. ധനശാസ്ത്രത്തില്‍ ഇതുവരെ 50 കഴിയാത്തവര്‍ക്കു സമ്മാനം ലഭിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss