|    Sep 19 Wed, 2018 12:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നൊബേല്‍ ജേതാവ് വി എസ് നയ്‌പോള്‍ അന്തരിച്ചു

Published : 13th August 2018 | Posted By: kasim kzm

ലണ്ടന്‍: സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്‌പോള്‍ (85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. 2001ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. ഇന്ത്യന്‍വംശജനായ നയ്‌പോള്‍ 1971ല്‍ ഇന്‍ എ ഫ്രീ സ്‌റ്റേറ്റ് എന്ന നോവലിലൂടെ ബുക്കര്‍ പ്രൈസ് സ്വന്തമാക്കി. വിദ്യാധര്‍ സൂരജ്പ്രസാദ് നയ്‌പോള്‍ എന്നാണ് പൂര്‍ണനാമം.
1932 ആഗസ്ത് 17ന്, ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനിഡാഡ് ആന്റ് ടുബാഗോയിലെ ചാഗുവാനാസിലാണ് ജനനം. 18ാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം നയ്‌പോള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ജീവിതത്തിന്റെ ഏറിയഭാഗവും അദ്ദേഹം ചെലവഴിച്ചത് ഇംഗ്ലണ്ടിലായിരുന്നു. 1955ല്‍ പട്രീഷ്യ ഹെയ്‌ലിനെ വിവാഹം ചെയ്തു. തൊഴില്‍രാഹിത്യം അനുഭവിച്ച അദ്ദേഹം കുറേക്കാലം ഭാര്യയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഹെയ്‌ലിന്റെ മരണ ശേഷം പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക നാദിറ ഖാനം ആല്‍വിയെ വിവാഹം ചെയ്തു.
മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. 1957ല്‍ ആദ്യ നോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. 1961ല്‍ പുറത്തിറങ്ങിയ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതുന്നത്. എ ബെന്‍ഡ് ഇന്‍ ദി റിവര്‍, ദി എനിഗ്മ ഓഫ് അറൈവല്‍, ഫൈന്‍ഡിങ് ദി സെന്റര്‍, ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്നിവയാണ് പ്രധാന കൃതികള്‍. മൂന്നാംലോക സംസ്‌കാരം, കൊളോണിയലിസം, മതം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക കൃതികളും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss