|    Jul 26 Wed, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നൊബേല്‍ ജേതാവ് ഈലി വീസല്‍ അന്തരിച്ചു

Published : 4th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: പ്രമുഖ നോവലിസ്റ്റും ജര്‍മന്‍ നാത്‌സി കൂട്ടക്കൊലകളില്‍നിന്നു രക്ഷപ്പെടുകയും ചെയ്ത ഈലി വീസല്‍ (87) അന്തരിച്ചു. 1928 സപ്തംബര്‍ 30ന് റുമാനിയയില്‍ ജനിച്ച വീസല്‍ നാത്‌സി പാളയത്തില്‍ തടവുകാരനായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വീസലിന്റെ പുസ്തകങ്ങള്‍ നാത്‌സിപാളയത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതായിരുന്നു. 1986ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. എഴുത്തുകാരന്‍, വാഗ്മി, ചിന്തകന്‍ എന്നീ നിലയില്‍ ലോകത്തിന്റെ മാറ്റത്തെ സ്വാധീനിച്ച വിശ്വപൗരനാണ് വീസല്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അനുസ്മരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക