|    Jan 21 Sat, 2017 11:54 am
FLASH NEWS

നൊട്ടോള്‍ലി ദാമോദരന്‍ ‘ഭട്ട്’ ആള്‍സൊ

Published : 19th July 2016 | Posted By: mi.ptk

IMTHIHAN-SLUG പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനു പിന്നാലെ കൂടിയ തക്കത്തിന് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് കടന്നു കളഞ്ഞിരിക്കുന്നു. സിപി ഐയാണ് അവസരം മുതലാക്കിയത്. റവന്യൂ വകുപ്പിലെ ഗവ.പ്ലീഡറായിരുന്ന സുശീലാഭട്ടിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിരിക്കുന്നു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോഴുളള സ്വാഭാവിക നടപടിയെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാകുന്നതല്ല സംഭവം.അവരാവട്ടെ മുന്‍ വി എസ് സര്‍ക്കാര്‍ ഒരിക്കല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ച വ്യക്തിയുമാണ്. അതിനാല്‍ അവരെ യു.ഡി.എഫ് അനുകൂലി എന്ന് ഒരിക്കലും വിശേഷിപ്പിക്കാനുമാവില്ല. കുത്തക തോട്ടം മുതലാളിമാരായ ടാറ്റ, ഹാരിസണ്‍ തുടങ്ങിയവര്‍ പ്രതിഭാഗത്തും സര്‍ക്കാര്‍ വാദിഭാഗത്തുമായി പതിനായിരക്കണക്കിന് ഏക്കര്‍ തോട്ടഭൂമികളുടെ അവകാശത്തര്‍ക്കം കോടതിയില്‍ കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഈ മാറ്റം. വര്‍ഷങ്ങള്‍ ചിലവഴിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിനും മുമ്പുളളതു തൊട്ട് പതിനായിരക്കണക്കായ രേഖകള്‍ ഇഴകീറി പരിശോധിച്ച് നേടിയ അനുഭവസമ്പത്തുളളയാളെയാണ് മാറ്റിയിരിക്കുന്നത്. അതോടെ തകര്‍ന്നത് ആയിരക്കണക്കിന് ഭൂരഹിത കര്‍ഷകരുടെ അതിജീവന പ്രതീക്ഷകളാണ്.

SUSHEELA-

പുതുതായി നിയമിതനാകുന്ന ഒരാള്‍ക്ക് ഒരു നിലക്കും പെട്ടെന്ന് കൈപ്പിടിയിലൊതുക്കാനാവാത്ത വിഷയം. സ്വാഭാവികമായും സര്‍ക്കാരിന് കോടതിയില്‍ കേസ് നീട്ടിവെക്കാനാവശ്യപ്പെടേണ്ടി വരും. കുത്തക ഭീമമന്‍മാര്‍ ആഗ്രഹിക്കുന്നതും അതുതന്നെ. ടാറ്റയുമായുളള സി.പി.ഐയുടെ രഹസ്യബാന്ധവം പണ്ടേ കുപ്രസിദ്ധമാണല്ലോ. അതിനാല്‍ തന്നെ കട്ടവനെ കിട്ടാന്‍ മറ്റുളളവരുടെ തലയില്‍ തപ്പേണ്ട കാര്യവുമില്ല. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പോലുളളവരുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ദാമോദരന്‍ വക്കീലിന്റെ സൗജന്യ നിയമോപദേശ പദവിയില്‍ അസംതൃപ്തി രേഖപ്പെടുത്തി പുണ്യവാളന്‍മാരായി സി.പി.ഐ സമര്‍ത്ഥമായി നിയമസഭയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 183 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക