|    Oct 22 Sun, 2017 5:42 pm
FLASH NEWS

നൊട്ടന്‍മലയില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Published : 14th October 2016 | Posted By: Abbasali tf

മണ്ണാര്‍ക്കാട്: ബിജെപി ഹര്‍ത്താലിനോടനുബന്ധിച്ച് നൊട്ടന്‍മലയില്‍ സംഘര്‍ഷം നാല് പേര്‍ക്ക് പരിക്ക്. നൊട്ടന്‍മലയിലെ ചായക്കട അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബിജെപി  പ്രവര്‍ത്തകര്‍ കട അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കടയുടമ സമ്മതിച്ചില്ല. തുടര്‍ന്ന്  ബലമായി കട അടക്കുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാള്‍ താഴെ വീണു. ഇതോടെയാണ്  സംഘര്‍ഷമുണ്ടായത് .സംഭവമറിഞ്ഞ് കൂടുതല്‍ നാട്ടുകാരും ബിജെപിപ്രവര്‍ത്തകരും സ്ഥലത്തെത്തി.തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും വിരട്ടിയോടിച്ചു. പ്രജിത്ത് (20) പ്രമോദ് (22) എന്നിവരെ താലൂക്ക് ആശുപത്രിയിലും നൗഫല്‍ (22) റഷീദ് (46) എന്നിവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തെങ്കരിയില്‍ സിഐടിയുവിന്റെ താല്‍ക്കാലികഷെഡ് തീയിട്ട് നശിപ്പിച്ചു. തൊഴിലാളികളുടെ വസ്ത്രങ്ങളും പണിയായുധങ്ങളും കത്തിനശിച്ചു.രാത്രിയാണ് ഇതിന് തീയ്യിട്ടത്. ചിറപ്പാടം, ആനമുള ,തെങ്കര, കോല്‍പ്പാടം, വട്ടപ്പറമ്പ് എന്നിവിടങ്ങളിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക