|    May 26 Fri, 2017 7:20 am
FLASH NEWS

നൈജീരിയ ചിബോക്കില്‍ തട്ടിക്കൊണ്ടുപോയഒരു പെണ്‍കുട്ടിയെക്കൂടി കണ്ടെത്തി

Published : 21st May 2016 | Posted By: mi.ptk

അബുജ: നൈജീരിയയിലെ ചിബോക്കില്‍ നിന്നു രണ്ടുവര്‍ഷം മുമ്പ് ബോക്കോഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കുഞ്ഞുമായി ഒരു പെണ്‍കുട്ടിയെ രണ്ടുദിവസങ്ങള്‍ക്കുമുമ്പ് കണ്ടെത്തിയിരുന്നു. അതേസമയം, സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ കാണാതായ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ചിബോക്കില്‍നിന്നു കാണാതായ പെണ്‍കുട്ടികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പേരില്ലെന്നാണ് അവര്‍ പറയുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍നിന്നു സൈന്യം രക്ഷപ്പെടുത്തിയ 97 സ്ത്രീകളില്‍ സെറ ലുക എന്ന പെണ്‍കുട്ടി ചിബോക്കില്‍നിന്നു കാണാതായവരില്‍ ഉള്‍പ്പെടുമെന്ന് സൈനികവക്താവ് അറിയിച്ചു. ബോക്കോഹറാം പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ തടവിലാക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അതേസമയം, സംഘത്തിലുള്ള ആറു പെണ്‍കുട്ടികള്‍ മരിച്ചതായും ബാക്കിയുള്ളവര്‍ സാംബിസ വനത്തില്‍ തന്നെയുണ്ടെന്നും കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയ പെണ്‍കുട്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day