|    Jan 23 Mon, 2017 6:02 am
FLASH NEWS

നൈജീരിയ: ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

Published : 2nd August 2016 | Posted By: SMR

അബുജ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍.
മൈക് എന്ന പേരിലറിയപ്പെടുന്ന 40കാരനാണ് പോര്‍ട്ട് ഹാര്‍കട്ട് നഗരത്തില്‍ അറസ്റ്റിലായതെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. ഇയാളുടെ നേതൃത്വത്തിലുള്ള നാല്‍പതംഗ സംഘം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 60 ദശലക്ഷം ഡോളറിലധികം തട്ടിയെടുത്തതായും ഇന്റര്‍പോള്‍ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യക്കു പുറമേ കാനഡ, ആസ്‌ത്രേലിയ, മലേസ്യ, റുമാനിയ, ദക്ഷിണാഫ്രിക്ക, യുഎസ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. മാല്‍വെയറുകളുപയോഗിച്ചും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇ-മെയിലുകളയച്ചുമാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. യുഎസിലും ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്വാധീനമുള്ള കള്ളപ്പണ ശൃംഖലയ്ക്കും മൈക് നേതൃത്വം നല്‍കുന്നതായി ഇന്റര്‍പോള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക