|    Jan 24 Tue, 2017 6:45 pm
FLASH NEWS

നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം സൈന്യം 347 ശിയാ മുസ്‌ലിംകളെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്

Published : 3rd August 2016 | Posted By: SMR

അബുജ: നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ കദൂനയില്‍ സൈന്യം 347 ശിയാ മുസ്‌ലിംകളെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് നൈജീരിയന്‍ സൈന്യം ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരെ സൈന്യം ഒന്നിച്ച് സംസ്‌കരിച്ചതായും അന്വേഷണ  റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12ന് ശിയാക്കളുടെ മതപരമായ ചടങ്ങുകള്‍ നൈജീരിയന്‍ സൈനികമേധാവി ലഫ്റ്റനന്റ് ജനറല്‍ തുകുര്‍ യൂസുഫ് ബുറാതായ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ കലാപത്തിനിടെയാണ് കൊലപാതകങ്ങള്‍ നടന്നത്. നൈജീരിയന്‍ സൈന്യം അമിതാധികാരം ഉപയോഗിക്കുകയായിരുന്നുവെന്നും 193 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു. കദൂന സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷനാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് സമര്‍പിച്ചത്.
നേരത്തേ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. കൊലപാതകത്തിനുത്തരവാദികളായ നൈജീരിയന്‍ സേനാംഗങ്ങളെ കണ്ടെത്തി ശിക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഇറാന്‍ അനുകൂല പണ്ഡിതന്‍ ഇബ്രാഹീം സകസാകിയെ അനുകൂലിക്കുന്ന ശിയാ വിഭാഗക്കാരെ ലക്ഷ്യം വച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നൈജീരിയയില്‍ തടവില്‍ കഴിയുന്ന ഇബ്രാഹീം  സകസാകിയെ വിട്ടയക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ കൂട്ടക്കുഴിമാടത്തിലടക്കം ചെയ്ത ശേഷം സൈന്യം തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 166 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക