|    Oct 17 Tue, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നൈജീരിയന്‍ സൈന്യം 80 പേരെ മോചിപ്പിച്ചു

Published : 22nd July 2016 | Posted By: SMR

അബുജ: ബോക്കോഹറാം സായുധസംഘത്തില്‍നിന്നു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 80 പേരെ മോചിപ്പിച്ചതായി നൈജീരിയന്‍ സൈന്യം അറിയിച്ചു. ബോര്‍ണോ സംസ്ഥാനത്തെ വടക്കുകിഴക്കന്‍ ഗ്രാമമായ ഗാഞ്ചിയറില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് സൈനിക വക്താവ് കേണല്‍ സാനി കുകഷേക അറിയിച്ചു. ഈ വര്‍ഷം 10,000 ബന്ദികളെ ബോക്കോഹറാമില്‍ നിന്നും സൈന്യം മോചിപ്പിച്ചതായാണ് റിപോര്‍ട്ട്. അതേസമയം, ഛിബോക്കില്‍ നിന്നു രണ്ടു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ 219 വിദ്യാര്‍ഥിനികളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ നൈജീരിയയില്‍ നിന്നും നിരവധി പേരാണ് പലായനം ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക