|    Jan 19 Thu, 2017 5:44 am
FLASH NEWS

നൈജീരിയന്‍ പ്രസിഡന്റിന് പ്രഥമവനിതയുടെ മുന്നറിയിപ്പ്

Published : 15th October 2016 | Posted By: SMR

അബൂജ: സര്‍ക്കാരില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ പിന്തുണയ്ക്കില്ലെന്ന് പത്‌നി ഐഷ ബുഹാരി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ നയം വ്യക്തമാക്കിയത്. സര്‍ക്കാരിലെ ഉന്നതതലങ്ങളില്‍ നിയമിക്കുന്ന പലരെയും പ്രസിഡന്റിനറിയില്ല. സര്‍ക്കാരിനു കീഴില്‍ നടക്കുന്ന പല കാര്യങ്ങളും അദ്ദേഹത്തിനറിയില്ല. പ്രസിഡന്റിന്റെ കീഴില്‍ നിയമിതരായ 50ല്‍ 45 പേരെക്കുറിച്ചും അദ്ദേഹത്തിനറിയില്ല. ഭാര്യയായ തനിക്കുമറിയില്ല. സ്വാധീനമുള്ള ചിലര്‍ അവരുടെ ഇഷ്ടപ്രകാരമാണ് നിയമനം നടത്തുന്നത്. ഓള്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ശരിയായ ലക്ഷ്യംപോലും മറന്നുപോയിരിക്കുന്നു- ഐഷ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് നൈജീരിയയില്‍ മുഹമ്മദ് ബുഹാരി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. രാജ്യത്തെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതും നൈജീരിയയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരൊക്കെയാണ് ഇത്തരത്തില്‍ നിയമിതരായതെന്ന ചോദ്യത്തിന്, ടിവി കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് അറിയാന്‍പറ്റുമെന്നായിരുന്നു ഐഷയുടെ മറുപടി. എഴുത്തുകാരികൂടിയാണ് ഐഷ. കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ് തുടരുന്നതെങ്കില്‍ ഒരു സ്ത്രീയും അദ്ദേഹത്തിന് വോട്ട് ചെയ്യരുതെന്ന രീതിയില്‍ പ്രചാരണം നടത്തുമെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക