|    Jan 24 Tue, 2017 8:44 am

നൈജീരിയന്‍ പ്രസിഡന്റിന് ഭാര്യയുടെ താക്കീത്; ഭരണം ശരിയല്ലെങ്കില്‍ താഴെയിറക്കും

Published : 14th October 2016 | Posted By: mi.ptk

buhari

അബുജ: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് താക്കീതുമായി ഭാര്യ ഐഷ ബുഹാരി. മര്യാദക്ക് ഭരിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്നും താഴെയിറക്കും എന്നാണ് ബുഹാരിക്ക് ഭാര്യ നല്‍കിയ താക്കീത്. കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനം നേരയാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്ന് ഐഷ ബുഹാരി പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കണമെന്ന് പറഞ്ഞ ഐഷ പ്രസിഡന്റിന് തന്റെ കീഴില്‍ ജോലി ചെയ്യുന്നവരെക്കുറിച്ചോ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ലെന്നും കുറ്റപ്പെടുത്തി. ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഷ നിലപാട് വ്യക്തമാക്കിയത്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം മുഹമ്മദ് ബുഹാരി അധികാരത്തിലെത്തിയത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ ഇനിയെങ്കിലും ബുഹാരി തയ്യാറായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ താ്ന്‍ ഉണ്ടാവില്ലെന്നും ഐഷ ബുഹാരി വ്യക്തമാക്കി.
രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ പറഞ്ഞു. നൈജീരിയയുടെ രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി.
രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തെ ഓരോ പൗരന്റെയും നീതിക്കും വേണ്ടി പോരാടുമെന്നും ആര്‍ക്കെങ്കിലും വേണ്ടിയല്ല എല്ലാവര്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ എന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് മുഹമ്മദ് ബുഹാരി അധികാരത്തിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 238 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക