|    Aug 17 Fri, 2018 5:35 am
Home   >  News now   >  

നൈജീരിയന്‍ പാര്‍ലമെന്റില്‍ അഭിഭാഷകര്‍ക്ക് വിലക്ക്

Published : 9th August 2018 | Posted By: kasim kzm

അബുജ: നൈജീരിയന്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് അഭിഭാഷകര്‍ക്കു താല്‍ക്കാലിക വിലക്ക്. പാര്‍ലമെന്റിന്റെ സുരക്ഷാ വിഭാഗത്തിന്റെ കെട്ടിടത്തിനു മുന്നില്‍ ആയുധധാരികളായ ചിലരെ കണ്ടതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്നലെ നൈജീരിയന്‍ പാര്‍ലമെന്റിന്റെ ഓഫിസിന് മുന്നിലെ കവാടത്തിനരികില്‍ ആയുധധാരിയകളായ ചിലരെ കറുത്ത വസ്ത്രം ധരിച്ച നിലയില്‍ കണ്ടതായി ദൃക്‌സാക്ഷി വിവരണമുണ്ട്. രാവിലെ ജോലിക്കു വപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് പുറത്തുപോവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മുകളില്‍ നിന്നുള്ള ഉത്തരവാണെന്നു മറുപടി നല്‍കിയെന്നും പാര്‍ലമെന്റ് ജീവനക്കാര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss