|    Mar 26 Sun, 2017 10:45 am
FLASH NEWS

നൈജീരിയന്‍ നഗരത്തില്‍ നഴ്‌സുമാര്‍ക്ക് ഹിജാബ് നിരോധനം

Published : 1st September 2016 | Posted By: SMR

അബുജ: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധനം. അബിയോകുത നഗരത്തിലാണ് സംഭവം. ഹിജാബ് ധരിച്ച നഴ്‌സുമാരെ  വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നാണ് വിവരം. മാനസികാരോഗ്യവിഭാഗത്തിലെ നഴ്‌സുമാര്‍ ഇതിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ നിയമം അനുശാസിക്കുന്നതും സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ ഉള്‍പ്പെടുന്നതുമായ ഹിജാബ് ധരിക്കാനുള്ള അവകാശം ലംഘിക്കപ്പെടുകയാണെന്ന് മുസ്‌ലിം റൈറ്റ്‌സ് കണ്‍സേണ്‍ എന്ന സംഘടന ആരോപിച്ചു. പ്രതിഷേധം കണക്കിലെടുക്കാതെ നിരോധനം തുടരുകയാണ്. സര്‍ക്കാരിന്റെ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക