|    Oct 18 Wed, 2017 1:02 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നേവി വീക്ക്: നാവികാഭ്യാസ പ്രകടനങ്ങള്‍ ഡിസംബര്‍ 11ന്

Published : 4th November 2016 | Posted By: SMR

കൊച്ചി: സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നേവി വീക്ക് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 11ന് വൈകീട്ട് 4.30ന് രാജേന്ദ്രമൈതാനിയിലും ഫോര്‍ട്ട് കൊച്ചിയിലും ഒരേസമയം നാവികാഭ്യാസപ്രകടനങ്ങള്‍ നടക്കുമെന്ന് കമഡോര്‍ ജി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സുഭാഷ്പാര്‍ക്കിലും ഫോര്‍ട്ട് കൊച്ചി ബീച്ചിലും എത്തി നാവികാഭ്യാസപ്രകടനങ്ങള്‍ കാണാം.
രാജേന്ദ്രമൈതാനിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. വൈകീട്ട് 4.30 മുതല്‍ 6.30 വരെയായിരിക്കും പ്രകടനം. നേവിദിനത്തിന് മുന്നോടിയായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ഡിസംബര്‍ 16ന് നേവി ബാന്‍ഡ് നടക്കും. സുരക്ഷാകാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് ഈ പ്രാവശ്യം നേവല്‍ ആസ്ഥാനത്ത് സന്ദര്‍ശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക