|    Dec 12 Wed, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നേവി മാരത്തണ്‍: പങ്കെടുത്തത് ആയിരങ്ങള്‍

Published : 26th November 2018 | Posted By: kasim kzm

കൊച്ചി: ഇന്ത്യന്‍ നേവിയുടെ മാരത്തണില്‍ അണിനിരന്നത് ആയിരങ്ങള്‍. നേരം പുലരുന്നതിനു മുമ്പെ ആരംഭിച്ച മല്‍സരങ്ങളില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 3500ഓളം പേര്‍ പങ്കെടുത്തു. നാവികസേനാ വാരാഘോഷത്തിന്റെ ഭാഗമായി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നിന്ന് എറണാകുളം നഗരത്തിലൂടെ ഫൊര്‍ഷോര്‍ വരെയായിരുന്നു മാരത്തണ്‍.
21 കിലോമീറ്റര്‍ (വെണ്ടുരുത്തി റണ്‍), 10 കിലോമീറ്റര്‍ (ദ്രോണാചാര്യ റണ്‍), അഞ്ചു കിലോമീറ്റര്‍ (ഗരുഡ റണ്‍) എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണു മാരത്തണ്‍ സംഘടിപ്പിച്ചത്. ആരോഗ്യമുള്ള കൊച്ചിക്ക് വേണ്ടി ഓടുക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
21 കിലോ മീറ്ററില്‍ സഞ്ജയ് അഗര്‍വാള്‍ (1.18 മണിക്കൂര്‍), 10 കിലോമീറ്ററില്‍ മുകേഷ് ബലോദിയ (38.01) എന്നിവര്‍ ഒന്നാമതെത്തി. വനിതകളുടെ വിഭാഗത്തില്‍ സി പി കീര്‍ത്തി (1.51), ദെയ്ഷിന രഘുനാഥന്‍ (57.33) എന്നിവരാണു ജേതാക്കള്‍. അഞ്ചു കിലോമീറ്റര്‍ ഗരുഡ വിഭാഗത്തില്‍ രാഹുല്‍ (17.59), അവന്തിക ഗുപ്ത (27.25) എന്നിവരാണ് ഒന്നാമതെത്തിയത്. വിജയികള്‍ക്ക് കാഷ് പ്രൈസുകളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss