|    May 27 Sun, 2018 1:47 pm
FLASH NEWS

നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി

Published : 16th May 2018 | Posted By: kasim kzm

കോതമംഗലം: നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി എടുത്തു. മാലിന്യം നിക്ഷേപിച്ച മൂന്ന് ടൂറിസ്റ്റ് വാഹനങ്ങളാണ് ഇന്നലെ പിടികൂടിയത്. വനത്തില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും ബോധവല്‍കരണവും നടത്തി പിഴ ഈടാക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വാളറ ആറാം മൈലില്‍ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഫോറസ്റ്റര്‍ മുരളിയുടെ നേതൃത്വത്തിലാണ് വഴിയില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലിസിന്റെ സഹകരണത്തോടെ അടിമാലിയില്‍ വച്ച് വാഹനം പിടികൂടി പിഴ ഈടാക്കുകയും ചെയ്തു. യാത്രയില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉപദേശിച്ച് വനപാലകരും പഞ്ചായത്ത് അധികൃതരും യാത്രക്കാരെ പറഞ്ഞു വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss