|    Jun 24 Sun, 2018 2:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നേമത്ത് താമര വിരിഞ്ഞത് കോണ്‍ഗ്രസ്സിന്റെ കൈക്കുമ്പിളില്‍

Published : 20th May 2016 | Posted By: SMR

തിരുവനന്തപുരം: നേമത്ത് താമര വിരിഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ കുടത്തില്‍ അല്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ബിജെപി നേതാവ് ഒ രാജഗോപാല്‍ വിജയിച്ച തിരുവനന്തപുരം ജില്ലയിലെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള(ജെഡിയു) യ്ക്ക് ലഭിച്ച വോട്ടില്‍ ശക്തമായ ചോര്‍ച്ച. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായി രേഖപ്പെടുത്തിയതായാണ് ഫലം വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണ ഇവിടെ നിന്ന് വിജയിച്ച സിപിഎമ്മിലെ വി ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് ഒ രാജഗോപാല്‍ 43661 വോട്ടുകള്‍ നേടി. ഇക്കുറി 67813 വോട്ടുകള്‍ നേടി രാജഗോപാല്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോ ള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 6388 വോട്ട് കുറഞ്ഞു.സിപിഎമ്മിലെ ശിവന്‍കുട്ടിക്ക് 59412 വോട്ടുകളായി ഉയര്‍ന്നു.9000ത്തില്‍ അധികം വോട്ടുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു സിപിഎം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മല്‍സരിച്ച വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. താമര വിരിയുമെന്ന് പ്രതീക്ഷിച്ച കഴക്കൂട്ടത്തും കോണ്‍ഗ്രസ് വോട്ടുകളില്‍ വന്‍ ചോര്‍ച്ച ഉണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss