|    Oct 21 Sat, 2017 3:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നേമത്തെ പരാജയം: കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് ജെഡിയു

Published : 25th May 2016 | Posted By: SMR

തിരുവനന്തപുരം: നേമത്ത് ജെഡിയു സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയുടെ ദയനീയ പ്രകടനത്തിന് കാരണം കോണ്‍ഗ്രസ്സിന്റെ കാലുവാരലാണെന്ന് മുന്നണി യോഗത്തില്‍ തുറന്നടിച്ച് ജെഡിയു നേതാക്കള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നാകെ ബിജെപിക്ക് പോയത് മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലൂടെയാണെന്ന് ആരോപിച്ച നേതാക്കള്‍ കോണ്‍ഗ്രസ്സിന് വര്‍ഗീയതയോട് മൃദുസമീപനമാണെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന് ഇതുവഴി കൂടുതല്‍ ശക്തി കൈവന്നതായും പറഞ്ഞു.
ജെഡിയുവിന്റെ പരാതി ഗൗരവമായി കാണുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വോട്ട് ചോര്‍ച്ച പരിശോധിക്കാന്‍ തീരുമാനിച്ചു. ആര്‍എസ്പിയും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ആര്‍എസ്പി മല്‍സരിച്ച മണ്ഡലങ്ങളില്‍ രണ്ട് കണ്‍വീനര്‍മാരെ എടുക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഐക്യമില്ലായ്മയാണ് ഇതിന് കാരണമെന്നും ഘടകകക്ഷികള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക