|    Oct 20 Fri, 2017 3:47 am
Home   >  Todays Paper  >  Page 1  >  

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു

Published : 25th July 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഖെഡ്ഗ പ്രസാദ് ശര്‍മ ഒലി രാജിവച്ചു. വിശ്വാസവോട്ട് തേടാനിരിക്കെയാണു രാജി പ്രഖ്യാപനം. 2015 ഒക്ടോബറില്‍ കൂട്ടുകക്ഷി സംവിധാനത്തിലൂടെ ഭരണത്തിലേറിയതായിരുന്നു മുന്‍ മാവോവാദി നേതാവുകൂടിയായ ഒലി. സര്‍ക്കാരിനുള്ള പിന്തുണ മാവോവാദികള്‍ പിന്‍വലിച്ചതോടെയാണു സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വന്നത്.
നേപ്പാളി കോണ്‍ഗ്രസ്സും മാവോവാദികളും നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന് ഒലി ആരോപിച്ചു. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു രാജിയെന്നു റിപോര്‍ട്ടുണ്ട്. കഴിഞ്ഞ 10വര്‍ഷത്തിനിടെ എട്ടാമതു സര്‍ക്കാരായിരുന്നു ഒലിയുടേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക