|    Jul 26 Wed, 2017 4:27 pm
FLASH NEWS
Home   >  News now   >  

നേപ്പാള്‍ പ്രധാനമന്ത്രി രാജിവെച്ചു

Published : 24th July 2016 | Posted By: mi.ptk

kp-oli-

കാഠ്മണ്ഡു:  നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ഓലി രാജിവെച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ മാവോവാദി നേതാവായിരുന്ന ഖഡ്ക പ്രസാദ് ഓലിയുടെ രാജി. വിശ്വാസ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന ഭയമാണ് രാജിയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.
മാവോയ്‌സ്റ്റുകള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ച തനിയ്ക്കുള്ള ശിക്ഷയായി നേപ്പാളി കോണ്‍ഗ്രസും മാവോയ്‌സ്റ്റുകളും തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയതായി ഓലി ആരോപിച്ചു. അതേസമയം വാഗ്ദാനങ്ങള്‍ പാലിക്കാത്ത വ്യക്തിയാണ് ഓലിയെന്ന് എതിര്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക