|    Mar 29 Wed, 2017 5:15 am
FLASH NEWS

നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

Published : 13th February 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി ഈ മാസം ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. 19ന് ഇന്ത്യയിലെത്തുന്ന ഓലി പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒക്‌ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഓലിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനുള്ള തിയ്യതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദേശി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ-നേപ്പാള്‍ ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്ന് നേപ്പാള്‍ സര്‍ക്കാരിന്റെ വക്താവും വാര്‍ത്താവിനിമയ മന്ത്രിയുമായ ഷേര്‍ ദാന്‍ റായ് വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day