|    Dec 17 Sun, 2017 9:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നേപ്പാളില്‍ വെള്ളപ്പൊക്കം: 54 മരണം

Published : 28th July 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാളില്‍ കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 54 പേര്‍ മരിച്ചു. 20 പേരെ കാണാതായതായി ആഭ്യന്തരവകുപ്പു മന്ത്രാലയം വക്താവ് യാദവ് പ്രസാദ് കൊയ്‌രാള അറിയിച്ചു. നദികള്‍ കരകവിഞ്ഞൊഴുകിയതിനാല്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റബര്‍ ബോട്ടുകളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ദുരിതാശ്വാസ സഹായമെത്തിക്കുന്നത് ഹെലികോപ്റ്ററുകള്‍ വഴിയാണ്. ആയിരക്കണക്കിനാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. എട്ടു ജില്ലകളെ രൂക്ഷമായി ബാധിച്ചതായാണ് റിപോര്‍ട്ട്. ചില ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തില്‍ ഭവനരഹിതരായ പതിനായിരക്കണക്കിനാളുകള്‍ ഇപ്പോഴും ടെന്‍ഡുകളിലാണ് താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss