|    Apr 30 Sun, 2017 10:04 pm
FLASH NEWS

നേപ്പാളില്‍നിന്നുള്ള കുട്ടിത്തൊഴിലാളികളെ മോചിപ്പിച്ചു

Published : 1st December 2016 | Posted By: SMR

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നേപ്പാള്‍ സ്വദേശിയായ കുട്ടിതൊഴിലാളിയെ പോലിസ് എത്തി മോചിപ്പിച്ചു. നേപ്പാളില്‍ നിന്നു കുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുന്നതായി ഇരിങ്ങാലക്കുട പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരിങ്ങാലക്കുട എസ്‌ഐ വിപി ബിബീഷും സംഘവും ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കരുപ്പടന്ന ലക്ഷി റസ്‌റ്റോറന്റില്‍ നേപ്പാള്‍ സ്വദേശിയായ 14 വയസിന് താഴെ പ്രായമുള്ള കുട്ടിയെ തൊഴിലെടുപ്പിക്കുന്നതായി കണ്ടെത്തി. നേപ്പാള്‍ സ്വദേശിയായതിനാല്‍ കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനായിട്ടില്ല. കുട്ടിയെ തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. അന്യ സംസ്ഥാനത്ത് നിന്നും നേപ്പാളില്‍ നിന്നും ഏജന്റുമാര്‍ കമ്മീഷന്‍ വ്യവസ്ഥയിലാണ് കുട്ടികളെ എത്തിച്ചിരുന്നതെന്നും തുച്ഛമായ വേതനത്തില്‍ പകലന്തിയോളം കുട്ടികളെ പണിയെടുപ്പിക്കുന്നതായും ഇരിങ്ങാലക്കുട സി.ഐസുരേഷ്‌കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ബാലവേല തടയുന്നതിനുമായുള്ള ‘ഓപ്പറേഷന്‍ വാത്സല്യ’ റെയ്ഡ് തുടരുമെന്ന് പോലിസ് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day