|    Jun 25 Mon, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നേപ്പാളിനെ ആശ്രയിച്ച് ബിഹാറിലെ അതിര്‍ത്തിഗ്രാമങ്ങള്‍

Published : 30th May 2018 | Posted By: kasim kzm

അരാരിയ (ബിഹാര്‍): ഇന്ധനവില വര്‍ധിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും നേപ്പാളിനെ ആശ്രയിച്ച് ബിഹാറിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. നേപ്പാളില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍ കള്ളക്കടത്തു സംസ്ഥാനത്തെ അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി. പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 56.56 രൂപയ്ക്കുമാണു നേപ്പാളില്‍ ലഭിക്കുന്നത്.
അതിര്‍ത്തിയിലുള്ളവര്‍ നേപ്പാളില്‍ നിന്ന്് ഇന്ധനം ശേഖരിക്കുന്നതായി ബിഹാറിലെ രക്‌സോള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗമായ മഹേഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള ഇന്ധന കള്ളക്കടത്തു വര്‍ധിച്ചതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍  ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുശീല്‍ ഭട്ടാറായ് പറഞ്ഞു. ബിഹാറിലേക്കുള്ള അമിതമായ ഒഴുക്ക് നേപ്പാളിലെ ഇന്ധന വിതരണത്തെയും ബാധിച്ചിട്ടുണ്ട്്. ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്കു പെട്രോള്‍ നല്‍കുന്നത്. നേപ്പാളില്‍ ഒറ്റ നികുതി മാത്രമേയുള്ളൂവെന്നതാണു വിലക്കുറവിനു കാരണം. സീതാമാര്‍ഹിക്ക് പുറമേ അരാരിയ ജില്ലയിലെ ചില പ്രദേശങ്ങളിലുള്ളവരും ഇന്ധനത്തിനായി നേപ്പാളിനെ ആശ്രയിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss