|    Jan 23 Mon, 2017 7:58 am
FLASH NEWS

നേപ്പാളിനു 15 കോടി ഡോളറിന്റെ ഇന്ത്യന്‍ സഹായം

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭൂകമ്പബാധിത പ്രദേശത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നേപ്പാളിന് 15 കോടി യുഎസ് ഡോളര്‍ ധനസഹായം നല്‍കും. നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളുമായി മറ്റു രണ്ടു കരാറിലും ഇന്ത്യ ഒപ്പ് വച്ചു. ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രിക്കു രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി.
രാഷ്ട്രത്തിന്റെ അതിഥിയായി രാഷ്ട്രപതി ഭവനിലാണ് പ്രചണ്ഡ താമസിക്കുന്നത്. രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രചണ്ഡ ഇന്ത്യയിലെത്തുന്നത്. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം തുടരാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഭരണഘടന നടപ്പാക്കാന്‍ നേപ്പാളിനു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള രാജ്യമായ നേപ്പാളില്‍ ശാന്തിയും സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതില്‍ ഇന്ത്യ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും പങ്കാളിയാവുന്നതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്.
ദുരിതകാലത്തും സന്തോഷ വേളയിലും ഇരുരാജ്യങ്ങളും പരസ്പരം സൗഹൃദം പങ്ക്‌വച്ചിട്ടുണ്ട്. ഇന്ത്യ നേപ്പാളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പൂര്‍ത്തീകരിക്കാനും ഇരുരാജ്യങ്ങളും കൂട്ടായ ശ്രമം നടത്തുമെന്നും മോദി അറിയിച്ചു. ഇന്ത്യയോട് ഗുണകാംക്ഷയാണ് നേപ്പാള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചണ്ഡ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക