|    Mar 25 Sat, 2017 11:09 pm
FLASH NEWS

നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം

Published : 16th August 2016 | Posted By: mi.ptk

netra-trivandram

കായംകുളം: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേയ്ക്ക് പോയ നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം. ട്രയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. മോഷണശ്രമത്തിനിടെ പിടിയിലായ ആളാണ് തീവച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ടോയ്‌ലറ്റില്‍ കയറി കൈയില്‍ കരുതിയ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
എന്‍ജിനോട് ചേര്‍ന്ന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച ഉടനെ തന്നെ ബോഗികളും എന്‍ജിനും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ ഇപ്പോള്‍ കായംകുളം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.തീപടര്‍ന്ന ബോഗിക്കു പിന്നിലുള്ള എസി കമ്പാര്‍ട്ട്‌മെന്റില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു.
തമിഴ് നാട് സ്വദേശിയായ ഇയാള്‍ പേര് ഇടക്കിടെ മാറ്റി പറയുന്നതിനാല്‍ പേരിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ആദ്യം അനസ് എന്ന പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. പിന്നീട് നിവാസ് എന്ന പേരാണ് പറഞ്ഞത് . പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ട്രെയിനിനും നാശനഷ്ടമുണ്ട്.

(Visited 349 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക