|    Jan 20 Fri, 2017 11:29 am
FLASH NEWS

നേതാവ് തല്ലിപ്പുറത്താക്കിയെന്ന് തമിഴ്‌നാട് എംപി രാജ്യസഭയില്‍

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: നേതാവ് തല്ലിപ്പുറത്താക്കിയെന്ന് എഐഎഡിഎംകെ എംപി ശശികല പുഷ്പ. രാജ്യസഭ ചേര്‍ന്ന ഉടന്‍ അതീവ നാടകീയമായി  നടുത്തളത്തിലേക്കിറങ്ങിയാണ് തന്റെ നേതാവ് തന്നെ തല്ലിയ കാര്യം ശശികല സഭയില്‍ പറഞ്ഞത്. അടിച്ചത് ജയലളിത ആണോയെന്ന് വ്യക്തമാക്കിയിട്ടില്ല. ജയലളിതയുടെ പേരെടുത്തു സഭയില്‍ പരാമര്‍ശിച്ചാണ് എംപി ഇന്നലെ രാജ്യസഭയില്‍ പരാതി പറഞ്ഞത്. തന്റെ നേതാവ് തന്നെ അടിച്ചെന്നും രാജി വയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജീവനു ഭീഷണിയുണ്ട്. സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ശശികല  ആവശ്യപ്പെട്ടു. തന്റെ പാര്‍ട്ടിയെയും പാര്‍ട്ടി നേതാവിനെയും പറ്റി മോശമായി സംസാരിച്ചതുകൊണ്ടാണ് താന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചു ഡിഎംകെ നേതാവ് തിരുച്ചി ശിവയെ അടിച്ചതെന്നും ശശികല പറഞ്ഞു. ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി ജയലളിത ട്വിറ്ററില്‍ കുറിച്ചിരുന്നു.
പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്നാരോപിച്ച് ശശികല ഡിഎംകെ അംഗം തിരിച്ചി ശിവയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചു തല്ലിയതോടെയാണു സംഭവങ്ങളുടെ തുടക്കം. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ചെന്നൈയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ പുറപ്പെടാനെത്തിയതായിരുന്നു എംപിമാര്‍. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ ശശികല ഓടിയെത്തി ശിവയുടെ ഷര്‍ട്ടില്‍ കടന്നുപിടിച്ച് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് സംഭവങ്ങള്‍ മാറി മറിയുന്നതും ശശികലയെ പുറത്താക്കുന്നതായി ജയലളിത തന്നെ വ്യക്തമാക്കിയതും. സംഭവം പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയതിനാലാണ് ശശികലക്കെതിരേ നടപടിയെടുത്തതെന്ന് ജയലളിത ട്വിറ്ററിലെ കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, സമ്മര്‍ദ്ദമുണ്ടെങ്കിലും രാജിക്കില്ലെന്നു അവര്‍ വ്യക്തമാക്കി. പരാതി ഉണ്ടെങ്കില്‍ രാജ്യസഭാധ്യക്ഷനെ സമീപിക്കാവുന്നതാണെന്ന് ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ വ്യക്തമാക്കി. ശശികലയ്ക്ക് സംരക്ഷണം ലഭിക്കാന്‍  നടപടി സ്വീകരിക്കുമെന്നു ഉപാധ്യക്ഷന്‍ ഉറപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക