|    Jun 25 Mon, 2018 4:18 am
FLASH NEWS

നേതാജി ജന്മദിനം ആഘോഷിച്ചു

Published : 24th January 2017 | Posted By: fsq

 

ഉമയനല്ലൂര്‍: ഉമയനല്ലൂര്‍ നേതാജി മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നേതാജി ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ഗ്രന്ഥശാലാങ്കണത്തില്‍ നടന്ന നേതാജി അനുസ്മരണ സമ്മേളനം കൊല്ലം സിറ്റി സ്‌പെഷ്യല്‍ബ്രാഞ്ച് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍ ഉദ്ഘാടനം ചെയ്തു. നേതാജി പ്രതിമയില്‍ അദ്ദേഹം ഹാരാര്‍പ്പണവും നടത്തി. സ്വാതന്ത്ര്യസമരപോരാട്ടത്തിന് സമാനതകളില്ലാത്ത നേതൃത്വവും ആവേശവും പകര്‍ന്ന ധീരദേശാഭിമാനി സുബാഷ് ചന്ദ്രബോസിന് പക്ഷെ സ്വാതന്ത്ര്യാനന്തര ഭാരതം അര്‍ഹിക്കുന്ന ആദരം നല്‍കിയിട്ടുണ്ടോയെന്ന് സംശയമാണെന്ന് അനുസ്മരണ സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അനുസ്മരണ സമ്മേളനത്തിന് ലൈബ്രറി കൗണ്‍സില്‍ മയ്യനാട് നേതൃസമിതി കണ്‍വീനര്‍ ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ രവികുമാര്‍, ഗ്രന്ഥശാലാ അംഗം രാജീവ് ആര്‍ സംസാരിച്ചു.  അഡ്വ.എ ഷാനവാസ്ഖാന്‍ ഗ്രന്ഥശാലയ്ക്ക് സംഭാവന നല്‍കിയ പത്ത് പുസ്തകങ്ങള്‍ യോഗത്തില്‍ വച്ച് ഗ്രന്ഥശാല പ്രസിഡന്റ് കെ രവികുമാര്‍ ഗ്രന്ഥശാലാ ലൈബ്രേറിയന്‍ സാംജി അജയകുമാറിന് കൈമാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss