|    Jan 22 Sun, 2017 1:32 pm
FLASH NEWS

നേതാജിയെ മോദി രാഷ്ട്രപിതാവാക്കുമോ?

Published : 16th October 2015 | Posted By: TK

Beyond-the-Boundariesnew

 

 

subash-chandrabose

 

 

 

 

 

 

 

 

 

 

 

ഗാന്ധി ഹിന്ദുത്വ ശക്തികള്‍ക്ക് എന്നും ഒരു തലവേദനയായിരുന്നു. ജീവിച്ചിരുന്നപ്പോഴും ഹിന്ദുത്വരുടെ കൈകളാല്‍ അദ്ദേഹം വധിക്കപ്പെട്ടതിന് ശേഷവും. ഒരേ സമയം സനാതന ധര്‍മ്മത്തിന്റെ വക്താവും അതേസമയം തന്നെ സങ്കുചിത ഹിന്ദുത്വത്തിന്റെ ശത്രുവുമായിരുന്ന ഗാന്ധിജി അവര്‍ക്ക് എന്നും ഒരു പ്രശ്‌നമായിരുന്നു.

അദ്ദേഹത്തെ രാഷ്ട്രപിതാവായി ഉള്‍ക്കൊളളാനും ആദരിക്കാനും ഹിന്ദുത്വര്‍ക്ക് എന്നും പ്രയാസമായിരുന്നു.ഗോദ്‌സെയെന്ന ആര്‍.എസ്.എസു കാരനാല്‍ വധിക്കപ്പെട്ട ഗാന്ധിയാവട്ടെ ജീവിച്ചിരുന്ന ഗാന്ധിയേക്കാള്‍ ശക്തമായി സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം പരത്തി.നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹിന്ദുത്വരുടെ ആത്മാഭിമാനമുയര്‍ത്തിയ മോഡിയുടെ സര്‍ക്കാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേറിയ അനുകൂല സാഹചര്യത്തില്‍ ആ ‘ദഹനക്കേട്’ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.

 

modi-with--bose-family

 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഈ ശങ്കയ്ക്കാധാരം. ഐഎന്‍എയുടേയും ഫോര്‍വേഡ്‌ബ്ലോക്കിന്റെയും സ്ഥാപകനേതാവും സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായവുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും തന്റെ തിരോധാനത്തെക്കുറിച്ച് വിവാദങ്ങളിലൂടെ അദ്ദേഹം ചിരഞ്ജീവിയായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.

നേതാജിയുടെ ദുരൂഹമായ തിരോധാനം സ്വതന്ത്ര ഇന്ത്യയിലെ എക്കാലത്തേയും ചര്‍ച്ചാവിഷയമായിരുന്നു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് വിവിധ അന്വേഷണകമ്മീഷനുകള്‍ വിഷയത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, മുന്‍കാലങ്ങളില്‍ അധികാരങ്ങളിലിരുന്നവരുടെ; പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെയും അതുവഴി നെഹ്‌റുകുടുംബത്തിന്റെ താല്‍പര്യപ്രകാരമാണത്രെ അന്വേഷിക്കുന്തോറും തിരോധാനത്തിന്റെ ദുരൂഹത വര്‍ദ്ധിച്ചുവന്നത്.

അതു സംബന്ധമായി കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ ആഭ്യന്തരവും-വൈദേശികവുമായ രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പുറത്തുവിടാനാവില്ലെന്ന് കൂടി ആയതോടെ ‘വായക്കുതോന്നിയത് കോതക്ക് പാട്ട്’ എന്ന നിലയിലായി കാര്യങ്ങള്‍. ഓരോരുത്തനും ഓരോ നിഗമനങ്ങള്‍ ചരിത്ര സത്യങ്ങള്‍ എന്ന നിലയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. നേതാജി 1945നു ശേഷം ജീവിച്ചിരുന്നോ എന്നു പോലും ഉറപ്പാക്കാനാവാത്ത അവസ്ഥ.

 


 സ്വാതന്ത്ര്യ സമരചരിത്രത്തിലെ നേതാജിയുടെ പങ്കും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്നതിലൂടെ മോഡിയുടെ ലക്ഷ്യങ്ങള്‍ പലതാണ്. മോദിയും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിന്റെ നായകന്മാരായി കോണ്‍ഗ്രസേതര വ്യക്തിത്വങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്.  എന്നാല്‍ സ്വന്തം നേതാക്കള്‍ക്ക് ദേശീയപ്രസ്ഥാന ചരിത്രത്തിലുള്ള പങ്ക് നാട്ടുകാര്‍ക്കു നന്നായി അറിയാവുന്നതുകൊണ്ട് ആ വഴിക്കു ശ്രമിക്കാന്‍ നിവൃത്തിയില്ല.


 

 

പ്രധാനമന്ത്രി നരേന്ദ്രമോദി, നേതാജി കുടുംബാംഗങ്ങളുമായി തന്റെ വസതിയില്‍ വെച്ച് കൂടികാഴ്ച നടത്തി നേതാജിഫയലുകള്‍ ജനുവരിയില്‍ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വൃത്താന്തം.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും (ഐഎന്‍എ)ക്കും അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍, ചരിത്രത്തെ ഞെരിച്ചമര്‍ത്താനാകില്ലെന്നും സ്വാതന്ത്ര്യസമരചരിത്രത്തിലെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടുവത്രേ. ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട സമിതികളിലൊക്കെ സ്വന്തക്കാരെ കയറ്റിയതുകൊണ്ട് അവിടങ്ങളില്‍ ഇപ്പോള്‍ കാര്യമായി നടക്കുന്ന പണിയും ‘തെറ്റു’തിരുത്തലാണ്.

സ്വാതന്ത്ര്യ സമരചരിത്രത്തിലെ നേതാജിയുടെ പങ്കും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്നതിലൂടെ മോഡിയുടെ ലക്ഷ്യങ്ങള്‍ പലതാണ്. മോദിയും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിന്റെ നായകന്മാരായി കോണ്‍ഗ്രസേതര വ്യക്തിത്വങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്.  എന്നാല്‍ സ്വന്തം നേതാക്കള്‍ക്ക് ദേശീയപ്രസ്ഥാന ചരിത്രത്തിലുള്ള പങ്ക് നാട്ടുകാര്‍ക്കു നന്നായി അറിയാവുന്നതുകൊണ്ട് ആ വഴിക്കു ശ്രമിക്കാന്‍ നിവൃത്തിയില്ല.

ഹിറ്റ്‌ലറെയും മുസോളിനിയെയും തലതൊട്ടപ്പന്മാരായി കരുതുന്നവര്‍ക്ക് നേതാജി രാഷ്ട്രപിതാവായി സ്വപ്‌നദര്‍ശനം നല്‍കികൂടെന്നില്ല.

 

അപ്പോള്‍ പിന്നെയുള്ള മാര്‍ഗം തങ്ങളുടെ ചിന്താധാരയുമായി പ്രത്യേക ബന്ധമൊന്നുമില്ലെങ്കിലും ഗാന്ധി- നെഹ്‌റു ലൈനില്‍ നിന്നും വ്യത്യസ്തരായവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. അതിലൂടെ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠനേടിയ അഹിംസയുടെയും ജനാധിപത്യത്തിന്റെയും വക്താക്കളായ നെഹ്‌റുവിന്റെയും ഗാന്ധിയുടെയും അപ്രമാദിത്യം തകര്‍ക്കുക.

അങ്ങനെ ഗോഡ്‌സെ വധിച്ചിട്ടും ജനമനസ്സുകളില്‍ ജീവിക്കുന്ന ഗാന്ധിജിയുടേയും ചേരിചേരാനയങ്ങളുടേയും ബഹുസ്വരതയും ജനാധിപത്യമൂല്യങ്ങളും ചേര്‍ത്ത്പിടിച്ചിരുന്ന നെഹ്‌റുവിന്റെയും സ്ഥാനത്ത് മോദി പ്രതിനിധാനം ചെയ്യുന്ന സായുധ ഫാഷിസ്റ്റ് ഭീകരതയ്ക്ക് റോള്‍മോഡലാക്കാവുന്ന ശൈലിയിലുള്ള സായുധ സേനാമേധാവിയായിരുന്ന ഒരു ജനനായകനെ ഉയര്‍ത്തിക്കൊണ്ടുവരിക. ഹിറ്റ്‌ലറെയും മുസോളിനിയെയും തലതൊട്ടപ്പന്മാരായി കരുതുന്നവര്‍ക്ക് നേതാജി രാഷ്ട്രപിതാവായി സ്വപ്‌നദര്‍ശനം നല്‍കികൂടെന്നില്ല.

സ്വാതന്ത്ര്യ സമരചരിത്രത്തിലെ നേതാജിയുടെ പങ്കും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്നതിലൂടെ മോഡിയുടെ ലക്ഷ്യങ്ങള്‍ പലതാണ്. മോദിയും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിന്റെ നായകന്മാരായി കോണ്‍ഗ്രസേതര വ്യക്തിത്വങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്.  എന്നാല്‍ സ്വന്തം നേതാക്കള്‍ക്ക് ദേശീയപ്രസ്ഥാന ചരിത്രത്തിലുള്ള പങ്ക് നാട്ടുകാര്‍ക്കു നന്നായി അറിയാവുന്നതുകൊണ്ട് ആ വഴിക്കു ശ്രമിക്കാന്‍ നിവൃത്തിയില്ല.

 

 

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക