|    May 30 Tue, 2017 2:38 am
FLASH NEWS

നേതാജിയുടെ മരണം അന്വേഷിക്കണം: ഇന്തോ-ജപ്പാന്‍ ഫോറം

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമരണം സംബന്ധിച്ച് ഇന്ത്യ അന്വേഷണം നടത്തണമെന്ന് ഇന്തോ-ജപ്പാന്‍ ഫോറം (എന്‍എസ്‌സിബി). അന്വേഷണത്തിന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ സഹായം ഇന്ത്യ തേടണമെന്നും ഫോറം ആവശ്യപ്പെട്ടു. നേതാജിയോടുള്ള ആദരസൂചകമായി ജപ്പാനിലെ നിക്കോ നഗരത്തില്‍ സ്മാരകം പണിയാന്‍ സംഘടന തീരുമാനിച്ചു. സ്മാരകം പണിയാന്‍ രണ്ട് ജപ്പാന്‍ കര്‍ഷകര്‍ രണ്ട് ഹെക്ടര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. നേതാജി ഫയലുകള്‍ പുറത്തുവിട്ട സര്‍ക്കാര്‍ നടപടിയെ എന്‍എസ്‌സിബി സ്ഥാപകന്‍ ബാലാസാഹബ് ദേശ്മുഖ് അഭിനന്ദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day