|    Oct 23 Mon, 2017 8:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നേതാജിയുടെ കാര്‍ പൂര്‍വസ്ഥിതിയിലാക്കുന്നു; ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഓഡി

Published : 8th September 2016 | Posted By: SMR

കൊല്‍ക്കത്ത: ബ്രിട്ടിഷുകാര്‍ വീട്ടു തടങ്കലിലാക്കിയ നേതാജി സുഭാഷ് ചന്ദ്രബോസ് 1941 ല്‍ അവിടെ നിന്നു രക്ഷപ്പെടാ ന്‍ ഉപയോഗിച്ച കാര്‍ പൂര്‍വസ്ഥിതിയിലാക്കുന്നു. ജര്‍മന്‍ മോട്ടോഴ്‌സിന്റെ കീഴില്‍ ഓഡിയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. നേതാജിയുടെ കുടുംബക്കാര്‍ മുന്‍കൈയെടുത്താണ് കാര്‍ പൂര്‍വസ്ഥിതിയിലാക്കുന്നതെന്ന് നേതാജി റിസര്‍ച്ച് ബ്യൂറോ സെക്രട്ടറി കാര്‍ത്തിക് ചക്രവര്‍ത്തി പറഞ്ഞു.
പഴയ ഭാഗങ്ങളെല്ലാം മാറ്റിയ കാറിന്റെ പെയിന്റിങ് ആരംഭിച്ചു. ചെറിയ ദൂരമെങ്കിലും സഞ്ചരിക്കാനാവുന്ന വിധം കാര്‍ പുതുക്കി പണിയാനാണ് കമ്പനിയോട് ആവശ്യപ്പെട്ടതെന്നും ചക്രവര്‍ത്തി പറഞ്ഞു. വരുന്ന ഡിസംബറോടെ എല്ലാ പണിയും തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎല്‍എ 7169 നമ്പറിലുള്ള ഈ കാറിലാണ് നേതാജിയുടെ ജ്യേഷ്ഠ സഹോദരന്‍ സരത് ചന്ദ്രബോസിന്റെ മകന്‍ സിസിര്‍ കുമാറുമൊത്ത് നേതാജി 1941ല്‍ യാത്ര ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നു ജാര്‍ഖണ്ഡിലെ ഗോമോഹിലേക്കായിരുന്നു യാത്ര.
1971ല്‍ സിസിര്‍ കുമാര്‍ തന്നെയാണ് ഈ കാര്‍ അവസാനമായി ഡ്രൈവ് ചെയ്തത്. ഒരു ഡോക്യുമെന്ററിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു അത്. പണി പൂര്‍ത്തിയായ ശേഷം കാര്‍ റോഡിലിറക്കില്ലെങ്കിലും പ്രദര്‍ശനത്തിനു വയ്ക്കുമെന്ന് ചക്രവര്‍ത്തി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക