|    Feb 23 Fri, 2018 12:01 pm
FLASH NEWS

നേതാക്കള്‍ പിന്‍മാറിയ ഗെയില്‍ വിരുദ്ധ സമരം പ്രഹസനമായി

Published : 21st January 2017 | Posted By: fsq

 

താമരശ്ശേരി: നേതാക്കള്‍ തന്ത്രപരമായി പിന്‍മാറിയതോടെ ഗെയില്‍ സമരം പ്രഹസനമായി മാറി. കിടപ്പാടവും തുണ്ടു മണ്ണും ഗെയിലില്‍ നിന്നും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു നല്‍കിയും സമരത്തിന്റെ ഏതറ്റം വരെ പോവാന്‍ തയ്യാറാണെന്നും പറഞ്ഞു മോഹിപ്പിച്ചാണ് ഇരകളെ സമരത്തിലേക്ക തള്ളി വിട്ടത്.  രണ്ട് മുന്‍ എംഎല്‍എമാരും വിവിധ രാഷ്ട്രീയ നേതാക്കളും ആദ്യ ഘട്ടത്തി ല്‍ സമരരംഗത്ത് രണ്ട് നാള്‍ ഉറച്ചു നിന്നിരുന്നു. അന്ന് സര്‍വേയ്‌ക്കെത്തിയവരെ തടഞ്ഞു തിരിച്ചയക്കുകയും ചെയ്തു. ഇതോടെ ഇരകള്‍ക്ക് ഏറെ പ്രതീക്ഷ വര്‍ധിച്ചിരുന്നു. തങ്ങളുടെ ഭൂമി സംരക്ഷിക്കപ്പെടുമെന്ന വിശ്വാസവും അവര്‍ക്കുണ്ടായി.എന്നാല്‍, കഴിഞ്ഞ പത്തിനു ചാലക്കരയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാനോ ഇവരുണ്ടായില്ല. ഇതോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ സജീവ പ്രവര്‍ത്തകര്‍ പോലും സമരം നടത്തുന്ന സ്ഥലത്തേക്ക് എത്തി നോക്കുക പോലും ചെയ്തില്ല. സര്‍വ സന്നാഹവുമായി എത്തിയ പോലിസിനും ഗെയില്‍ അതോറിറ്റിക്കും നിഷ്പ്രയാസം ഇവിടെ നിന്നും സര്‍വേ തുടങ്ങാന്‍ സാധിച്ചു. സമരത്തില്‍ പങ്കാളികളായ 34 പേരെ പോലിസ് നീക്കം ചെയ്താണ് സര്‍വേ ആരംഭിച്ചത്. ഇതോടെ ഇരകള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യം വന്നു. തുടര്‍ ദിവസങ്ങളില്‍ പലരുടെയും വീടിനോടും കിണറുകളോടും മറ്റും ചേര്‍ന്ന് സര്‍വേ നടത്തുന്നത് നിസ്സഹായരായി കണ്ടുനില്‍ക്കേണ്ട അവസ്ഥയാണുണ്ടായത്.ഇന്നലെ രാരോത്ത് വില്ലേജിലെ പരപ്പന്‍ പൊയിലില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടയുമെന്ന് നേതാക്കള്‍ നാട്ടുകാരെ അറിയിച്ചു.  ഇവിടെ നേതാക്കള്‍ എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരായ മുപ്പതോളം പേര്‍മാത്രമാണ് എത്തിയത്. പോലിസുമായി ഒത്തു തീര്‍പ്പുണ്ടാക്കി സര്‍വേ നടത്തുന്നത് തടയാതെ രക്ഷപ്പെടുകയായിരുന്നു. നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കിയ നാട്ടുകാര്‍ ഏറെ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss