|    Jan 25 Wed, 2017 12:53 am
FLASH NEWS

നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി യൂത്ത് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published : 26th August 2016 | Posted By: SMR

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിക്കും രാഹുല്‍ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.
യൂത്ത് കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് ലിജോ ജോസാണ് നേതാക്കള്‍ക്കെതിരേ പോസ്റ്റിട്ടത്.
എ കെ ആന്റണി കേന്ദ്രത്തില്‍ പോയി ഉപേദശിച്ച് 442 സീറ്റില്‍ നിന്നും 42 സീറ്റാക്കിയെന്നും അവിടെ രാഹുല്‍ ഗാന്ധിയെ കൊണ്ടു വന്നു ഈ അവസ്ഥയിലാക്കിയെന്നും പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസ്സില്‍ തലമുറ മാറ്റം വേണമെന്ന ആന്റണിയുടെ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്കിലെ പരാമര്‍ശം. 83ാം വയസ്സിലും രാജ്യസഭയില്‍ പോയി സേവനം നടത്തുന്ന മഹാന്‍ ആദ്യം തലമുറ മാറേണ്ടതു രാജ്യസഭയില്‍ കാണിച്ചു തരണമെന്നും ഇദ്ദേഹം കുറിക്കുന്നു. ഉമ്മന്‍ചാണ്ടിയെ വെട്ടാനാണു എ കെ ആന്റണിയുടെ ഈ തലമുറമാറ്റ വാദമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വാദിക്കുന്നു.
തലമുറമാറ്റത്തിനു വാദിക്കുന്ന ആന്റണി, സുധീരനെ ഡല്‍ഹിക്ക് കൊണ്ടു പോയാല്‍ പുണ്യം കിട്ടുമെന്നും പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റ് വിവാദമായതോടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ഇതു സംബന്ധിച്ചു ലിജോയോടു വിശദീകരണം തേടുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക