|    Feb 18 Sun, 2018 1:19 am
FLASH NEWS

നേതാക്കള്‍ക്കെതിരായ കള്ളക്കേസ് നേരിടും: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

Published : 30th January 2017 | Posted By: fsq

 

മാനന്തവാടി: ജനപ്രതിനിധികള്‍ക്കെതിരായ കള്ളക്കേസ് നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. എടവക പഞ്ചായത്തിലെ കല്ലോടി, പാതിരിച്ചാല്‍, ഒരപ്പ്, എള്ളുമന്ദം, വാളേരി പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്, സമാധാനപരമായി സമരം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എച്ച് ബി പ്രദീപ്, ജനപ്രതിനിധികളായ ഫാത്തിമ ബീഗം, ബിന്ദു ജോണ്‍, ബിനു കുന്നത്ത്, കോണ്‍ഗ്രസ് നേതാക്കളായ കെ എല്‍ മത്തച്ചന്‍, ജോര്‍ജ് പടകൂട്ടില്‍, സിബി ആശാരിയോട്ടില്‍, സജി വാളാംകോട് എന്നിവരടക്കം 19 പേരെ പ്രതി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത് കാടത്തമാണ്. കള്ളക്കേസിലൂടെ കോണ്‍ഗ്രസ്സിനെ തകര്‍ക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും നേതൃയോഗം ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss