|    Nov 13 Tue, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നേതാക്കളെ തടഞ്ഞതില്‍ പ്രതിഷേധം: ബംഗാളില്‍ കരിദിനം

Published : 4th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത/സില്‍ച്ചാര്‍: തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളെ അസമില്‍ തടഞ്ഞുവച്ചതിലും മര്‍ദിച്ചതിലും പ്രതിഷേധിച്ച് പാര്‍ട്ടി പശ്ചിമബംഗാളില്‍ ഇന്നും നാളെയും കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ജില്ലയിലും കരിദിനമാചരിക്കുമെന്ന് ടിഎംസി സെക്രട്ടറി ജനറലും പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ഥാ ചാറ്റര്‍ജി അറിയിച്ചു.
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം വിലയിരുത്താന്‍ അസമിലെത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ സില്‍ച്ചാര്‍ വിമാനത്താവളത്തിലാണ് പോലിസ് തടഞ്ഞുവച്ചത്. നുഴഞ്ഞുകയറ്റക്കാര്‍ എന്ന നിലയിലാണ് തങ്ങളെ അസം പോലിസ് കണ്ടതെന്ന് അവര്‍ ആരോപിച്ചു.
ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്താണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss