|    Feb 20 Tue, 2018 6:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നേതാക്കളുടെ വിവാദ പ്രസ്താവന അടഞ്ഞ അധ്യായം: കുമ്മനം

Published : 18th January 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരിക്കാന്‍ കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് ഈ നീക്കം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ബദലായി മുന്നണി കെട്ടിപ്പടുക്കുന്നതിന് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തുന്നതിനും തിരുമാനമുണ്ടായി.സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിന് ന്യൂനപക്ഷ വോട്ടര്‍മാരുടെ പിന്തുണ ആര്‍ജിക്കണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായാംഗങ്ങളെ ഏതിര്‍ചേരിയില്‍ നിര്‍ത്തി വിവാദങ്ങളില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുന്നുവെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. കമല്‍, ചെഗുവേര തുടങ്ങിയ വിഷയങ്ങളില്‍  നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ അടഞ്ഞ അധ്യായമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കൗണ്‍സിലില്‍ അറിയിച്ചു. ഇനി പൊതുവേദികളില്‍ വിവാദപ്രസ്താവനകളിന്‍മേല്‍ ചര്‍ച്ചകള്‍ പാടില്ലെന്നും കുമ്മനം നേതാക്കളോട് സൂചിപ്പിച്ചു. ബിജെപിയില്‍ നേതാക്കള്‍ പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന അഭിപ്രായവുമുണ്ടായി. ജില്ലാകമ്മിറ്റികളിലും കോര്‍ കമ്മിറ്റികളിലും ദലിത് വിഭാഗങ്ങള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.  കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ ഏകോപിപ്പിച്ച് ബിജെപി നേതൃത്വം നല്‍കുമെന്ന് കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. പാലക്കാട്ട് ഒരു കുടുംബത്തെ ചുട്ടുകൊന്നതിന്റെ തീ അണയുന്നതിനു മുമ്പ് പിണറായി വിജയന്‍ അസഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് പരിഹാസ്യമാണ്. സിപിഎമ്മിന്റെ ഫാഷിസ്റ്റ് മുഖം തുറന്നുകാട്ടാന്‍ ദേശീയതലത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം ടി രമേശ് പറഞ്ഞു.  ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍  നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം രാവിലെ പത്തിന്  കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. 1,373 പ്രതിനിധികള്‍ പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss