|    Feb 18 Sun, 2018 10:20 am
Home   >  Kerala   >  

നേതാക്കളുടെ പിണക്കം പാര്‍ട്ടിയെ ഇല്ലാതാക്കും:എകെ ആന്റണി

Published : 28th January 2017 | Posted By: mi.ptk

ANTONY-NEW

തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എകെ ആന്റണിയുടെ മുന്നറിയിപ്പ്. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം.കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോകുകയാണ്. വിദ്യാര്‍ഥി യുവജന നേതാക്കള്‍ പ്രസ്താവനകളിലാണ് ജീവിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.കെപിസിസി എക്‌സിക്യൂട്ടീവിലാണ് ആന്റണിയുടെ വിമര്‍ശനം.
മതേതര മുഖമുള്ള നേതാക്കള്‍ മാത്രം മതി പാര്‍ട്ടിയില്‍.രാത്രിയില്‍ ആര്‍എസ്എസുകാരനും പകല്‍ കോണ്‍ഗ്രസുകാരുമായി നടക്കുന്നവരെ ആവശ്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടനയെ ശക്തിപ്പെടുത്താനുമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ഏഴ് മാസത്തെ ഇടവേളക്ക് ശേഷം വിശാല എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss