|    Oct 22 Mon, 2018 12:47 am
FLASH NEWS
Home   >  National   >  

നെഹ്‌റു തറക്കല്ലിട്ട ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി ഉദ്ഘാടനം ചെയ്യും

Published : 15th September 2017 | Posted By: shadina sdna


അഹമ്മദാബാദ്: മുന്‍ പ്രധാനമന്ത്രി നെഹ്‌റു തറക്കല്ലിട്ട ഡാം മോദി ഉദ്ഘാടനം ചെയ്യും. 1961ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമായ സര്‍ദാര്‍ സരോവര്‍ ഡാമാണ്‌ 56 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത്. നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബര്‍ 17ന് ഈ ഡാം രാഷ്ട്രത്തിന് സമര്‍പ്പിക്കും. നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകള്‍ തുറന്നു കൊണ്ടായിരിക്കും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു.
അദ്ദേഹത്തിന് ഈ ജന്മദിനത്തില്‍ നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിത്. സര്‍ദാര്‍ സരോവര്‍ പദ്ധതി ഇത്ര വൈകാന്‍ കാരണം കോണ്‍ഗ്രസാണെന്നും വിജയ് റുപാണി കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 16നാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയ്ക്കുവാന്‍ നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചത്. അന്ന് തൊട്ട് ജലം പുറത്തു പോവാത്ത രീതിയില്‍ ഡാമിന്റെ ഗേറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്.
പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് നര്‍മദ നദിയില്‍ നിന്നുള്ള ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലേക്ക് ഡാമില്‍ നിന്നുള്ള ജലം കനാലുകളിലൂടെ ഒഴുകിയെത്തും. നിലവില്‍ അമേരിക്കയിലം ഗ്രാന്‍ഡ് കോളീഡാമാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss