|    Oct 17 Tue, 2017 3:15 pm

നെഹ്‌റു ട്രോഫി: 25 ചുണ്ടന്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

Published : 29th July 2016 | Posted By: SMR

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചപ്പോള്‍ 25 ചുണ്ടന്‍ വള്ളങ്ങളടക്കം 66 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. വെപ്പ് എ ഗ്രേഡ്- എട്ട് എണ്ണം, വെപ്പ് ബി ഗ്രേഡ്- നാല്, ഇരുട്ടുകുത്തി എ ഗ്രേഡ്- 5, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ചുരുളന്‍- 3, വനിത കെട്ടുവള്ളം- 3, തറവള്ളം- 2 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ക്യാപ്റ്റന്‍സ് മീറ്റിങ് ഇന്നു രാവിലെ 11ന് ആലപ്പുഴ മുല്ലയ്ക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപം പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ നടക്കും. ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും നിര്‍ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. ജലോല്‍സവത്തിന് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങളുടെയും കളിവള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും യോഗത്തില്‍  പങ്കെടുക്കണം. ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നിനു കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നെഹ്‌റു ട്രോഫി വള്ളംകളിക്കു കേന്ദ്ര സഹായമായി 25 ലക്ഷം രൂപ അനുവദിച്ചതായി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു. സ്‌പോണ്‍സര്‍മാരില്ലാതെ സാമ്പത്തിക പരാധീനതയില്‍പെട്ട നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുക ആശ്വാസമാവും. കേന്ദ്ര വിനോദ സഞ്ചാര മന്ത്രിയോടും പാര്‍ലമെന്റ് സ്ഥിരം സമിതിയോടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ സഹായം അനുവദിച്ചതെന്നു എംപി അറിയിച്ചു.
ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഗ്രാന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജലോല്‍സവത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിച്ചിരുന്നു. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചയിലാണ് മുഴുവന്‍ വള്ളങ്ങളും ജലോല്‍സവത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക