|    Aug 21 Tue, 2018 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി

Published : 10th August 2018 | Posted By: kasim kzm

ആലപ്പുഴ: കാലവര്‍ഷം കനത്ത പശ്ചാത്തലത്തില്‍ നാളെ നടക്കേണ്ട നെഹ്‌റു ട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റാന്‍ എന്‍ടിബിആര്‍ സൊസൈറ്റി ഭരണസമിതി യോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സചിന്‍ ടെണ്ടുല്‍ക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തിയ്യതി. ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തിയ്യതിയില്‍ വള്ളംകളി നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും നേരിട്ടും വാങ്ങിയവര്‍ക്ക് ആവശ്യമെങ്കില്‍ തിരിച്ചുനല്‍കും. പുതിയ തിയ്യതിയില്‍ കളി കാണാന്‍ ഇതേ ടിക്കറ്റ് ഉപയോഗിക്കാന്‍ അനുവാദമുണ്ടാവും. ചാംപ്യന്‍സ് ബോട്ട് ലീഗിന് ഈവര്‍ഷം തുടക്കം കുറിക്കുന്നതിനാല്‍ കര്‍ശനമായ അച്ചടക്കം പാലിച്ചാവും മല്‍സരം. നിയമവിരുദ്ധമായ ഏതു പ്രവൃത്തിയും വീഡിയോ സഹായത്തോടെ അച്ചടക്കസമിതി പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പിന്നീട് ലീഗിലെ എല്ലാ കളികളും നഷ്ടപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss