|    Feb 23 Fri, 2018 10:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

Published : 12th August 2017 | Posted By: fsq

 

എം  എം  സലാം

ആലപ്പുഴ: ഇന്ന് ജലരാജാക്കന്‍മാരുടെ പട്ടാഭിഷേകം. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മുഖ്യമന്ത്രി പതാകയുയര്‍ത്തും.  ചുണ്ടന്‍ മല്‍സരയിനത്തില്‍ ഇരുപതും പ്രദര്‍ശന മല്‍സരത്തില്‍ നാലും ഉള്‍പ്പെടെ 24 വള്ളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വയ്പ് എ ഗ്രേഡ് വള്ളവും ആറ് വയ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടുവള്ളവും മല്‍സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ നടക്കും.ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനല്‍ മല്‍സരത്തിനെത്തുക. വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മല്‍സരം കാണാനായി ബോട്ടിലെത്തുന്നവര്‍ രാവിലെ പത്തിന് മുമ്പായി എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. മല്‍സരദിവസം രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരദര്‍ശന്റെ തല്‍സമയ സംപ്രേഷണം വെബ്‌സ്ട്രീമിങ് വഴി ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളിലേക്ക് എത്തിക്കും. ഇന്റര്‍നെറ്റ് വെബ്കാസ്റ്റിങ് നടത്തും.http://webcast.gov.in/-nehrutrophy എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വള്ളംകളി കാണാം.1952ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മല്‍സരത്തോടെയാണ് നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കുന്നത്. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാക്കള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss