|    Aug 21 Mon, 2017 4:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

Published : 11th August 2017 | Posted By: fsq

 

ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ ഇത്തവണ പങ്കെടുക്കും. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മുഖ്യമന്ത്രി പതാകയുയര്‍ത്തും. ചുണ്ടന്‍ മല്‍സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മല്‍സരത്തില്‍ നാലും ഉള്‍പ്പെടെ 24 വള്ളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വയ്പ് എ ഗ്രേഡ് വള്ളവും ആറ് വയ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ-കെട്ടു വള്ളവും മല്‍സരത്തില്‍ മാറ്റുരയ്ക്കും. നാളെ രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ നടക്കും.ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിനിഷിങ് പോയിന്റിലെ നെഹ്‌റു പവലിയന്റെയും താല്‍ക്കാലിക ഗാലറികളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. യന്ത്രവല്‍കൃത സ്റ്റാര്‍ട്ടിങ് സംവിധാനവും ഒരുങ്ങി. വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായി പുന്നമടയും പരിസരപ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് 2000 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മല്‍സരം കാണാനായി ബോട്ടിലെത്തുന്നവര്‍ രാവിലെ 10ന് മുമ്പായി എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. മല്‍സരദിവസം രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരദര്‍ശന്റെ തല്‍സമയ സംപ്രേഷണം വെബ്‌സ്ട്രീമിങ് വഴി ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളിലേക്ക് എത്തിക്കും. ഇന്റര്‍നെറ്റ് വെബ്കാസ്റ്റിങ് നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക