|    Jul 19 Thu, 2018 5:46 am
FLASH NEWS

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കൈക്കരുത്ത് നേടുന്നത് ആലുവയില്‍ അബ്ദുല്‍ ഖാദര്‍ പേരയില്‍

Published : 2nd August 2017 | Posted By: fsq

 

ആലുവ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയിലാണെങ്കിലും തുഴയെറിയാനുള്ള കൈ ക്കരുത്ത് നേടുന്നത് ആലുവായില്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഒളിംപിക്‌സ് എന്ന നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 12നാണ് ആലപ്പുഴ കായലില്‍ നടക്കുക. മുന്‍ മിസ്റ്റര്‍ ഇന്ത്യയായിരുന്ന ജിന്റോയുടെ ശിക്ഷ്യണത്തില്‍ തിരുവല്ല കാല്‍വരി ടീമാണ് നൂറ്റി പത്തംഗ സംഘമായി ആലുവായിലെ ജിംനേഷ്യത്തില്‍ തീവ്രപരിശീലനം നേടുന്നത്. ജിംനേഷ്യത്തിലെ വ്യായാമോപകരണ പരിശീലനത്തിലാണ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ ജോഷിയും സംഘവും മൂന്നാഴ്ചയിലേറെയായി ആലുവായിലുണ്ട്. നടുഭാഗം ചുണ്ടനിലാണ് ഇക്കൊല്ലം കാല്‍വരി ടീം തുഴയെറിയുക. കഴിഞ്ഞ വര്‍ഷം ഏറെ പണിപ്പെട്ടെങ്കിലും ഇവര്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ കരപ്പുറത്തുള്ള പരിശീലനം കൊണ്ട് തങ്ങള്‍ കപ്പ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ടീമംഗങ്ങള്‍. കായലിലെ പരിശീലനത്തേക്കാള്‍ ജിംനേഷ്യത്തിലെ പരിശീലനം തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതായി ടീം ക്യാപ്റ്റനായ ജോഷി പറഞ്ഞു. മല്‍സര ടീമംഗങ്ങളിലേറെപ്പേരും സേനാഗംങ്ങളും വിദഗ്ധ മല്‍സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരങ്ങളുമായിരിക്കും. അതിനാല്‍ വ്യായാമോപകര ണ പരിശീലനത്തോടൊപ്പം തന്നെ ടീമിന് മികച്ച മാനസികോല്ലാസവും ഇവിടെ നല്‍കുന്നുണ്ട്.  നാട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ഏക ടീമെന്ന അംഗീകാരവും ഇത്തവണ ഈ ടീമിന് തന്നെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss