|    Jan 21 Sat, 2017 4:30 pm
FLASH NEWS

നെഹ്‌റു ട്രോഫി; മീറ്റ് ദി ക്ലബ്ബിനു തുടക്കം: വിദഗ്ധ സമിതി ക്ലബ്ബുകളുമായി കൂടിക്കാഴ്ച നടത്തി

Published : 7th August 2016 | Posted By: SMR

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പുതിയ മത്സരഘടനയും പുതുക്കിയ നിയമങ്ങളും ശിക്ഷകളും ചുണ്ടന്‍ ബോട്ട് ക്ലബുകളെ പരിചയപ്പെടുത്തുന്ന ‘മീറ്റ് ദ ക്ലബ്ബ്’ പരിപാടിക്കു തുടക്കമായി. നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വിദഗ്ധ സമിതിയംഗങ്ങളും മുന്‍ എംഎല്‍എമാരുമായ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സി കെ സദാശിവന്‍, ചീഫ് സ്റ്റാര്‍ട്ടര്‍ കെ കെ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നടക്കുന്ന സ്ഥലങ്ങളിലെത്തി ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഫിനിഷ് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയതിനെക്കുറിച്ചും മത്സരത്തില്‍ ക്ലബുകളും തുഴച്ചില്‍ക്കാരും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അച്ചടക്കലംഘനമുണ്ടായാലുള്ള ശിക്ഷകളെക്കുറിച്ചും ബോധവല്‍കരണം നടത്തുന്നു. തുഴച്ചില്‍ക്കാരുടെയും ക്ലബ്ബുകളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. മത്സരത്തിന്റെ സമയക്രമം പാലിക്കാനും മാസ്ഡ്രില്ലില്‍ ചിട്ടയോടെ പങ്കെടുക്കാനും ക്ലബുകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
യുബിസി കൈനകരി, ജീസസ് ബോട്ട് ക്ലബ്ബ്, എടത്വാ വില്ലേജ് ബോട്ട് ക്ലബ്ബ്, വീയപുരം ബോട്ട് ക്ലബ്ബ്, വഴുതാനം ബോട്ട് ക്ലബ്ബ്, ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ തുടങ്ങിയ ക്ലബുകളുമായി കൂടിക്കാഴ്ച നടത്തി. ചുണ്ടന്‍ വള്ളം തുഴയുന്ന മുഴുവന്‍ ക്ലബ്ബുകളുമായും സംഘം കൂടിക്കാഴ്ച നടത്തും. പുതുക്കിയ മല്‍സരഘടന മല്‍സരത്തിന്റെ വീറുംവാശിയും കൂട്ടുമെന്നും മാറ്റത്തോട് യോജിക്കുന്നുവെന്നും ക്ലബ് അംഗങ്ങള്‍ പറഞ്ഞു. നാലാം ട്രാക്കിന്റെ ആഴം കൂട്ടണമെന്ന് ക്ലബ് ക്യാപ്റ്റന്‍മാര്‍ ആവശ്യപ്പെട്ടു. ആഴംകൂട്ടല്‍ ആരംഭിച്ചതായി സംഘം പറഞ്ഞു.   കുട്ടമംഗലം ബാങ്കിനുസമീപം യുബിസി കൈനകരി ക്ലബുമായി നടന്ന കൂടിക്കാഴ്ചയില്‍ സി കെ സദാശിവന്‍, കെ കെ ഷാജു, കെ എ പ്രമോദ്, സുനില്‍ പി പദ്മനാഭന്‍, വക്കച്ചന്‍ തേവര്‍കാട് എന്നിവരും പുന്നമടയില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബുമായി നട—ന്ന കൂടിക്കാഴ്ചയില്‍ എസ് ഗോപാലകൃഷ്ണന്‍, എ വി മുരളി, കൗണ്‍സിലര്‍ സലിംകുമാര്‍, ബി ഇക്ബാല്‍, പി രാജു, ഷൈബു കെ ജോണ്‍ എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക