|    Mar 23 Thu, 2017 11:54 am
FLASH NEWS

നെഹ്‌റു ട്രോഫി: മല്‍സരവള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിക്കും: തോമസ് ഐസക്

Published : 10th July 2016 | Posted By: SMR

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളില്‍ മല്‍സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ അടക്കമുള്ള വള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിച്ച് നല്‍കുമെന്ന് ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി സ്‌പോണ്‍സര്‍മാര്‍ വഴിയോ അല്ലാതെയോ നെഹ്‌റു ട്രോഫിക്ക് 50 ലക്ഷം രൂപ അധികമായി കണ്ടെത്തി നല്‍കും.
വള്ളംകളിയുടെ നടത്തിപ്പ്, കാണികളുടെ ഇരിപ്പിടം, മല്‍സരനടത്തിപ്പ്, സ്റ്റാര്‍ട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കി നല്‍കാന്‍ തോമസ് ചാണ്ടി എംഎല്‍എയെ മന്ത്രി ചുമതലപ്പെടുത്തി. തുടര്‍ന്ന് ആ പ്രോട്ടോകോള്‍ പ്രകാരമായിരിക്കണം സീറ്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍. സ്റ്റാര്‍ട്ടിങിന് വൈറ്റ്‌സോണ്‍, റെഡ് സോ ണ്‍ സംവിധാനമായിരിക്കും ഇത്തവണയും നടത്തുക. ട്രാക്കുകളുടെ എണ്ണം കൂട്ടണമോ, ഹീറ്റ്‌സിന്റെ എണ്ണം കൂട്ടണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള വിദഗ്ധ സമിതി അടിയന്തരമായി ചേര്‍ന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശിച്ചു. നെഹ്‌റു ട്രോഫിയെ എന്റര്‍ടെയിന്‍മെന്റ് ടാക്‌സില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കിയതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
ഇത്തവണ ഏഴു ജില്ലകളില്‍ ടിക്കറ്റ് വില്‍പന നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ആര്‍ടി ഓഫിസുകള്‍ വഴി ടിക്കറ്റു വില്‍പന നടത്തുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്ന് അനുമതി തേടുമെന്നും കലക്ടര്‍ പറഞ്ഞു.
നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ ഈ വര്‍ഷത്തെ ബജറ്റ് എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറി സബ് കലക്ടര്‍ ഡി ബാലമുരളി യോഗത്തില്‍ അവതരിപ്പിച്ചു. 1,48,35,200 രൂപയുടെ ബജറ്റാണ് യോഗം അംഗീകരിച്ചത്. യോഗത്തില്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ ബജറ്റ് അവതരിപ്പിച്ചു.
ജലമേളയില്‍ അച്ചടക്ക ലംഘനം നടത്തുന്ന ക്ലബ്ബുകള്‍, ലീഡിങ് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്നിവര്‍ക്കെതിരേ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ പോലിസ് ചീഫ് എ അക്ബര്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എഡിഎം എം കെ കബീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നെഹ്‌റുട്രോഫി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ കലക്‌ട്രേറ്റില്‍ നടന്ന എന്‍ടിബിആര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മി റ്റി യോഗത്തില്‍ വച്ച് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പുറത്തിറക്കി. വള്ളം കളിയെക്കുറിച്ചുള്ള വിവരങ്ങ ള്‍ ഇനി മുതല്‍ മൊബൈലിലും ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ സേവനം ലഭിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘NTBR, Nehru Trop-hy, Nehrturophy, Nehru Trophy Boat Race’ എന്നീ പദങ്ങള്‍ തിരഞ്ഞാല്‍ വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്യാം.
നെഹ്‌റു ട്രോഫിയുടെ ഉത്ഭവം, ചരിത്രം, ദൃശ്യങ്ങള്‍, ടിക്കറ്റിനെ സംബന്ധിച്ച വിവരങ്ങള്‍, ഹോട്ടലുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കൂടാതെ വള്ളംകളി കാണുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന വിനോദ സഞ്ചാര സ്ഥലങ്ങളെക്കുറിച്ചും വിനോദോപാധികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോബൈല്‍ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും അധികം വൈകാതെ ലഭ്യമാവും. ജില്ലയിലെ നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് കണ്ണൂര്‍ എന്‍ഐസിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

(Visited 64 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക