|    May 27 Sat, 2017 5:18 pm
FLASH NEWS

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം

Published : 29th July 2016 | Posted By: SMR

ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രാഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട കളിത്തോണിയിലെ കുട്ടിക്കൊമ്പന് പേരിടാം. പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. മത്സരത്തില്‍ വിജയിയായാല്‍ മുല്ലയ്ക്കല്‍ നൂര്‍ ജൂവലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
എന്‍ട്രികള്‍ 30ന് വൈകീട്ട് അഞ്ചിനു മുമ്പ് കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബഌസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്‌റ്റേഷന്‍, ആലപ്പുഴ, പിന്‍: 688 001 എന്ന വിലാസത്തില്‍ ലഭിക്കണം. ഒരാള്‍ക്ക് ഒരു പേര് അടങ്ങിയ ഒരു എന്‍ട്രി മാത്രമേ നിര്‍ദേശിക്കാനാവൂ. ഫോണ്‍: 0477 2251349.
മല്‍സരാര്‍ഥിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എന്‍ട്രിയില്‍ രേഖപ്പെടുത്തണം. വിജയിയായാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെന്നു തെളിയിക്കുന്ന സ്‌കൂള്‍ പ്രഥമാധ്യാപകന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിധിനിര്‍ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
ജലമേളയുടെ പ്രചാരണത്തിനായി പോസ്റ്ററുകള്‍, ആര്‍ച്ചുകള്‍, ബാനറുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന തയ്യാറാക്കി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലും ന്യൂ ഡല്‍ഹി കേരളഹൗസ്, ട്രാവന്‍കൂര്‍ ഹൗസ് എന്നിവിടങ്ങളിലും സ്ഥാപിക്കുന്നതിനു സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവച്ച കവറില്‍ താല്‍പര്യപത്രം ക്ഷണിച്ചു. 29ന് പകല്‍ 4.30 വരെ കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്‌റ്റേഷന്‍, ആലപ്പുഴ, പിന്‍: 688 001 എന്ന വിലാസത്തില്‍ താല്‍പര്യപത്രം സ്വീകരിക്കും. അന്നു വൈകീട്ട് അഞ്ചിനു തുറക്കും. പബ്ലിസിറ്റി/കോര്‍ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day